ജമ്മുകശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവ് ഉപയോ​ഗം നിരോധിച്ചു

AUGUST 25, 2025, 9:25 AM

ശ്രീനഗർ: ജമ്മു കശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഔദ്യോഗിക വിവരങ്ങളും മറ്റ് രേഖകളും വാട്ട്‌സ്ആപ്പ് വഴി പങ്കിടുന്നതും സർക്കാർ നിരോധിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ നീക്കം.

പാക് ചാരസംഘടനകൾ ഇന്ത്യയുടെ സുപ്രധാന വിവരങ്ങൾ ചോർക്കാത്ത വിധത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കാനും സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

സെക്രട്ടറിയേറ്റ്, ജമ്മുവിലെയും ശ്രീന​ഗറിലെയും എല്ലാ അഡ്മിനിസ്ട്രേറ്റിവ് സർക്കാർ വകുപ്പുകൾ, എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പെൻഡ്രൈവുകൾ നിരോധിച്ചത്.

ഔദ്യോ​ഗിക വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam