കോഴിക്കോട്: 2023 ലെ തീ പിടിത്തത്തെക്കാൾ മൂന്ന് മടങ്ങ് നാശനഷ്ടം ഉണ്ടായതായാണ് കരുതുന്നതെന്ന് ജയലക്ഷ്മി സിൽക്സ് കമ്പനി ഉടമ ഗോവിന്ദ് കമ്മത്ത്.
2023ൽ 12കോടിയുടെ നഷ്ടമാണ് ഉണ്ടായിരുന്നത് എന്നും ഗോവിന്ദ് കമ്മത്ത് പറഞ്ഞു. പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്താനാണ് വിവിധ വകുപ്പുകളുടെ തീരുമാനം.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെയും പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധന നടത്തി ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകുമെന്നും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ വൈകിട്ടോടെ ഉണ്ടായ അഗ്നിബാധ ആറ് മണിക്കൂറിൽ അധികം സമയമെടുത്താണ് പൂർണമായും അണച്ചത്.
രണ്ടാം നിലയിലെ സ്റ്റോക്ക് റൂമിലാണ് ആദ്യം തീയും പുകയും കണ്ടത്. ഒന്നാം നിലയിൽ നിന്നാണ് തീ പടർന്നതെന്ന് ജീവനക്കാർ തെറ്റിധരിച്ചു. തുടർന്ന് ഒന്നാം നിലയിൽ പരിശോധന നടത്തുന്നതിനിടയിൽ രണ്ടാം നിലയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഷോർട് സർക്യൂട്ട് ആണ് കാരണം എന്ന് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!