അടിമാലി: അബദ്ധത്തിൽ ഉമ്മത്തിൻ കായ കഴിച്ച ഗൃഹനാഥ മരിച്ചു. ചൊവ്വാ ഉച്ചയ്ക്ക് വീട്ടിൽവച്ച് അബദ്ധത്തിൽ ഉമ്മത്തിൻ കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
കല്ലാർ അറുപതാംമൈൽ പൊട്ടയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം 14ന് 3നു കല്ലാർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്