എൽഡിഎഫിൻ്റെ സത്യാഗ്രഹ സമരത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവമല്ലെന്ന് ജോസ് കെ മാണിയുടെ ഓഫീസ്

JANUARY 12, 2026, 10:03 AM

കോട്ടയം: തിരുവനന്തപുരത്ത് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ നിന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി വിട്ടുനിന്നുവെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ്. 

മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ ജയരാജുമടക്കം പാർട്ടിയുടെ എംഎൽഎമാരും സമരപരിപാടിയിൽ പങ്കെടുത്തിരുന്നു.

ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ കേരള കോൺഗ്രസ് എമ്മിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും ജോസ് കെ മാണിയുടെ ഓഫീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമര പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വിശദീകരിച്ചു.

ഇക്കാര്യം മുൻകൂട്ടി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഓഫീസ് വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam