കൊച്ചി: കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗൻ (74) അന്തരിച്ചു.
കൊല്ലം മയ്യനാട് തൊടിയിൽ കുടുംബാംഗമാണ്. എറണാകുളം ലിസി ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ ജനുവരി 24ന് രാത്രിയാണ് അന്ത്യം.
സംസ്കാരം ഇന്ന് (ജനുവരി 25) വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ.
കടവന്ത്ര കെ.പി. വള്ളോൻ റോഡ് ചെറുപറമ്പത്ത് റോഡ് സ്റ്റാർ പാരഡൈസ് അപ്പാർട്ട്മെന്റിലായിരുന്നു താമസം.
ഭാര്യ: ഡോ. ജയലക്ഷ്മി (റിട്ട. ഇ.എസ്.ഐ). മക്കൾ: പ്രൊഫ. ജസ്മി ജഗൻ (എസ്.എൻ. കോളേജ്, ചേർത്തല), ജോസ്നി ജഗൻ.
മരുമക്കൾ: സിനിമാ സംവിധായകൻ ഉദയ് അനന്തൻ, ഡോ. വിഷ്ണു (ലിസി ആശുപത്രി, എറണാകുളം)
തിരുവനന്തപുരം ലാ കോളേജിൽ നിന്ന് പാസായ ശേഷം കൊച്ചി സർവ്വകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും നേടി. 2005ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. 2014ൽ വിരമിച്ചു.
ശബരിമല ഹൈപവർ കമ്മിറ്റി ചെയർമാൻ, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആക്ടിംഗ് വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
തെരുവുനായ ശല്യത്തിന് ഇരയാവുന്നവർക്ക് നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ചെയർമാനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ