തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ’ തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകില്ല.
ദേവസ്വം ബോർഡ് നേരിട്ട് പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സ്വർണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ ബോർഡ് പരാതി നൽകില്ല.
അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താൽപര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. എന്നാൽ, വിവാദമായ സാഹചര്യത്തിൽ പാട്ട് കേൾക്കാൻ തീരുമാനിച്ചതായും കെ.ജയകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
