കൈക്കൂലി കൊടുക്കാൻ മാത്രം പണം ജയിലിൽ കഴിയുന്ന കൊടി സുനിക്കും സംഘത്തിനും എവിടെ നിന്ന് കിട്ടുന്നു? കെ കെ രമ 

DECEMBER 18, 2025, 7:39 PM

വടകര: കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന്  വിജിലൻസ് കണ്ടെത്തിയിരുന്നു.

ഈ വാർത്ത വന്നതിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യമാണ്   കൊലക്കേസിന് ശിക്ഷിച്ച് ജീവപര്യന്തം തടവിന് ജയിലില്‍ കഴിയുന്ന കൊടി സുനിക്കും സംഘത്തിനും ജയില്‍ ഡിഐജിക്ക് കൈക്കൂലി കൊടുക്കാന്‍ മാത്രം പണം എവിടെ നിന്നാണ് കിട്ടുന്നത്?

ഈ ചോദ്യമാണ് ടിപിയുടെ ഭാര്യയും എംഎൽഎയുമായ കെകെ രമയും ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമയുടെ പ്രതികരണം. 

vachakam
vachakam
vachakam

 പണം വാങ്ങി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്നും കണ്ടെത്തിയത്തുടര്‍ന്നായിരുന്നു ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ പേരില്‍ വിജിലന്‍സ് കേസെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി.

രാഷ്ട്രീയകൊലപാതകങ്ങളിലെ പ്രതികള്‍ക്കും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കും നിരന്തരം സഹായം ചെയ്തു, അനുകൂല റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി പരോള്‍ അനുവദിച്ചു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകളാണ് വിനോദ് കുമാറിനെതിരെയുള്ളത്.  '


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam