കൊച്ചി: സംസ്ഥാനത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് തൊഴിൽ വകുപ്പുമായി ചേർന്ന് കാര്യങ്ങൾ നീക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇടപെടുമെന്ന് ഉറപ്പ് നൽകിയത്.
തൃശൂർ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിയത്. പുറത്തെടുത്ത രണ്ട് പേരും മരിച്ചു.
ഒരു അതിഥിതൊഴിലാളിയെ ഇപ്പോഴും പുറത്തെത്തിക്കാനായിട്ടില്ല. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ
ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ്