കൊച്ചി: അഴിമതി കുറഞ്ഞാൽ പോര ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശവകുപ്പിൻ്റെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അഴിമതി കൂടിയ സ്ഥലം ഏതാണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്ന് ചോദിച്ച മുഖ്യമന്ത്രി അഴിമതി കലയായി കൊണ്ടുനടക്കുന്നവരുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
ചില പ്രത്യേക ആളുകളാണ് അത് അവകാശമായി കൊണ്ടു നടക്കുന്നത്.
ചെയ്ത ജോലിക്കുള്ള ശമ്പളമാണ് അവകാശം, മറ്റൊരു ജോലി ജനസേവനമാണ് ഉത്തരവാദിത്തപ്പെട്ട കസേരയിലിരിക്കുന്നവരുടെ ചുമതല ജനസേവനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ഗോകുലം കൺവെൻഷനിലായിരുന്നു കെ സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്. എട്ടിന സേവനങ്ങളാണ് കെ സ്മാർട്ട് വഴി തുടക്കത്തിൽ ജനങ്ങളിലേക്ക് എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്ന് കുഞ്ചാക്കോ ബോബൻ
വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തി; കാട്ടാക്കടയിൽ വോട്ട് വിവാദം
ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല: അബിൻ വർക്കി
ചിറ്റൂരിൽ വിവാദം: എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു എൻഡിഎ സ്ഥാനാർഥി