കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറിയേക്കുമെന്ന് സൂചന. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിയിലെത്തി എന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിൽ ഇതുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചെന്നും സൂചനകൾ ഉണ്ട്. ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ സുധാകരൻ പങ്കെടുത്തില്ല.
അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് കെപിസിസി പുതിയ അധ്യക്ഷനാവുന്ന സാധ്യതാ പട്ടികയിലുള്ളത്. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്