കളമശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ വധിക്കുമെന്ന് ഭീഷണി 

MAY 14, 2025, 8:52 PM

 കളമശേരി:  2023 ഒക്ടോബർ 29ന് കേരളത്തെ നടുക്കിയ കളമശേരി സ്ഫോടനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

 യഹോവയുടെ സാക്ഷികളുടെ പ്രാർഥനായോഗത്തിൽ സ്ഫോടനം നടത്തി 8 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ  വധിക്കുമെന്നാണ് ഭീഷണി. 

യഹോവയുടെ സാക്ഷികളുടെ വക്താവായ കളമശേരി ചേനക്കാല തമ്മിപ്പാറ വീട്ടിൽ ടി.എ. ശ്രീകുമാറിന്റെ ഫോണിലെ സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് അജ്ഞാതൻ ഭീഷണി സന്ദേശം അയച്ചത്. 

vachakam
vachakam
vachakam

യഹോവയുടെ സാക്ഷികളുടെ പ്രാർഥനാലയങ്ങളിലും സമ്മേളനങ്ങളിലും ബോംബ് വയ്ക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

തിങ്കളാഴ്ച രാത്രി 9.57നു മലേഷ്യൻ നമ്പറിൽ നിന്നായിരുന്നു സന്ദേശം. ശ്രീകുമാറിന്റെ പരാതിയിൽ പൊലീസും സൈബർ വിങ്ങും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 കളമശേരി സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെടുകയും 45 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam