കാസർഗോഡ്: സൗദിയിൽ മലയാളി വെടിയേറ്റു മരിച്ചു. കാസർഗോഡ് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീർ (42) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വെടിയേറ്റത്. ആക്രമിച്ചത് ആര് എന്നതിൽ വ്യക്തമായിട്ടില്ല. ഈജിപ്ഷ്യൻ പൗരൻ ഇന്ന് രാവിലെ ഇദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു.
സൗദിയിലെ ബീഷക്ക് സമീപം നഗിയയിലാണ് സംഭവം. ബഷീറിന്റെ മുറിയുടെ സമീപത്ത് വെച്ചാണ് വെടിയേറ്റത്. ശബ്ദം കേട്ട് സമീപവാസികളെത്തിയപ്പോൾ ബഷീർ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്.
ബഷീർ ടാക്സി ഡ്രൈവറായിരുന്നു. വാഹനം കഴുകുന്നതിനിടെ വെടിയേറ്റെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, പക്വതയോടെ തീരുമാനമെടുക്കും’; ഷിബു ബേബി ജോൺ
രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുമോ? നിലപാട് വ്യക്തമാക്കി അബിൻ വർക്കി
കശുവണ്ടി അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും
`ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും അങ്ങോട്ട് ആവശ്യപ്പെടില്ല': പി കെ കുഞ്ഞാലിക്കുട്ടി