കാസർകോട്: വെള്ളരിക്കുണ്ട് 16കാരി രക്തസ്രാവം മൂലം മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് കുട്ടി എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ ആണ് പെണ്‍കുട്ടിയെ രാവിലെ രക്തസ്രാവം മൂലം കാഞ്ഞങ്ങാട്ടെ ആശുപത്രിലെത്തിച്ചത്. അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്