ആൺസുഹൃത്തിനെ വിഡിയോ കോൾ ചെയ്തത് ചോദ്യം ചെയ്ത 10 വയസ്സുകാരനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച് അമ്മ 

MAY 15, 2025, 7:01 AM

 കാസർകോട്: ഫോണിൽ ആൺസുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ വയസ്സുകാരനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച് അമ്മ. 

പരാതിയിൽ അമ്മയ്ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.   കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് കേസെടുത്തത്. 

ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിലും ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

vachakam
vachakam
vachakam

 സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ സുഹൃത്തുമായി യുവതി വിഡിയോ കോൾ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നു.

ഇത് അവസാനിപ്പിക്കാൻ മകൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതിൽ നിന്ന് പിന്മാറിയില്ല. തുടർന്നു 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയിൽ പറയുന്നു. ‌ 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam