തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സഭയ്ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു.
നീതി നടപ്പാക്കണം. ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഭരണാധികാരികൾ സംസാരിക്കണം.
പറയുന്നതിൽ ഉറച്ചുനിൽക്കണം. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതി കാണുന്നുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി എടുക്കുന്നില്ല.
ഇത് സ്വാതന്ത്ര്യ ജീവിതത്തിലുള്ള കടന്നുകയറ്റമാണ്. ചോദ്യം ചെയ്യപ്പെടുന്നത് മത സ്വാതന്ത്ര്യമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ക്ലിമിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത അനുഭവം ചില സംസ്ഥാനങ്ങളിൽ ഉണ്ടാകുകയാണ്. ബിജെപിക്ക് എത്ര നിലപാട് ഉണ്ടെന്നറിയില്ല. ഇപ്പോൾ ഉണ്ടായ നടപടി തെറ്റാണെന്നും കെസിബിസി അധ്യക്ഷൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്