സിനിമാനയം കരടുരൂപത്തിലേക്ക്; ചലച്ചിത്രപ്രവർത്തകർക്ക് ക്ഷേമപദ്ധതി അടക്കം പരിഗണനയിൽ 

MAY 5, 2025, 10:35 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയം എത്രയും വേഗം തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നയരൂപീകരണ സമിതി ചെയർമാനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണിന്റെ മരണത്തോടെ, സമിതിയിലെ മറ്റ് അംഗങ്ങളുടെ സഹായം ഇക്കാര്യത്തിൽ ഉറപ്പാക്കപ്പെടും. സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള ഒരു പ്രധാന ശുപാർശ നയത്തിലുണ്ടാകും.

നയത്തിലെ പ്രധാന നിർദേശങ്ങൾ 

  1. സാമ്പത്തികവളർച്ച ടാക്സ് റിബേറ്റ്, ഗ്രാന്റ്, സബ്സിഡികൾ എന്നിവയ്ക്ക് ശുപാർശ.
  2. മറ്റുസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും നിക്ഷേപം ആകർഷിക്കും.
  3. ആഗോള മത്സരക്ഷമത അന്താരാഷ്ട്ര വാണിജ്യസാധ്യത തുറക്കും.
  4. ഇന്റർനാഷണൽ കോ-പ്രൊഡക്ഷൻ, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളുമായുള്ള ധാരണ എന്നിവയിലൂടെ പ്രൊഫഷണലുകളുടെ ശ്രദ്ധനേടും.
  5. ടാലന്റ് പ്രൊമോഷൻ ആർട്ടിസ്റ്റ് ഗ്രാന്റ്, സ്കോളർഷിപ്പ്, പരിശീലനം എന്നിവയിലൂടെ ടാലന്റ് പ്രൊമോഷൻ, നൈപുണ്യവികസനം. കേന്ദ്രസർക്കാരിന്റെ ചാമ്പ്യൻ സെക്ടറിൽ ഉൾപ്പെടുത്തി സഹായം.
  6. ലിംഗസമത്വം പ്രോത്സാഹിപ്പിക്കും. പൈതൃകസംരക്ഷണം കേരളത്തിന്റെ സംസ്കാരത്തിലും പൈതൃകത്തിലും ഊന്നിയുള്ള ഉള്ളടക്കത്തിന് പ്രോത്സാഹനം.
  7. ചലച്ചിത്രപ്രവർത്തകർക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥ, ക്ഷേമപദ്ധതി. അടിസ്ഥാനസൗകര്യവികസനം സാങ്കേതിക മികവേറിയ ഉപകരണങ്ങൾ, സ്റ്റുഡിയോ തുടങ്ങിയവ ഉറപ്പാക്കും.
  8. നിർമാതാക്കൾക്ക് സർക്കാർ ആനുകൂല്യമടക്കമുള്ള ഒട്ടേറെ സൗകര്യങ്ങൾ ലഭിക്കാൻ ഇത് വഴിയൊരുക്കും. അഭിപ്രായസ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ, സിനിമയെ തകർക്കുന്ന റിവ്യൂബോംബിങ്ങിന് തടയിടാനും നയത്തിൽ നിർദേശമുണ്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam