പിഎം ശ്രീ, എൻസിഇആർടി വിഷയങ്ങളിലെ കേന്ദ്ര നിലപാടിൽ എതിർപ്പറിയിച്ച് കേരളം

MAY 2, 2025, 8:28 AM

ന്യൂഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ നിന്നും മുഗൾ ചരിത്രഭാഗങ്ങൾ നീക്കിയതിൽ കേന്ദ്ര സർക്കാരിനെ എതിർപ്പറിയിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 

പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കുകയാണെന്നും വിദ്യാഭ്യാസത്തിലെ ഫെഡറൽ തത്വത്തെ കേന്ദ്രം അവഗണിക്കകയാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.

അധ്യാപകരുടെ ശമ്പളത്തിലും സൗജന്യ യൂണിഫോം-പാഠപുസ്തക വിതരണത്തിലും കേന്ദ്ര സഹായം തികയുന്നില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. 1500 കോടി രൂപ കേന്ദ്രം നൽകാനുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിൽ ഒപ്പുവച്ചാൽ മാത്രമേ ഈ പണം ലഭിക്കുകയുള്ളൂ. കൂടുതൽ ചർച്ചകൾക്ക് ശേഷം കേരളം നടപടി സ്വീകരിക്കും. സംസ്ഥാനം 7000 അധ്യാപകർക്ക് ശമ്പളം നൽകാനുണ്ട്.

vachakam
vachakam
vachakam

സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവ നൽകാൻ പണം തികയുന്നില്ല. പിഎം ശ്രീയിൽ ഒപ്പിടാത്തതിനാലാണ് കേരളത്തിനുള്ള വിഹിതം കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നതെന്നും. ഇത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam