ദില്ലി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്ക്ക് കേരള നിയമസഭയുടെ ഓണസമ്മാനം കൈമാറി കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍. ‘തന്റെ മകളുടെ ഭര്‍ത്താവ് കേരളത്തില്‍ നിന്നാണെന്നും കേരളവുമായി അത്തരത്തില്‍ അടുപ്പം ഉണ്ടെന്നും ഓണത്തെ കുറിച്ച് നന്നായി അറിയാമെന്നും’ വിജേന്ദര്‍ ഗുപ്ത പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കര്‍മാരുടെ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ കോൺഫറൻസിനിടെയാണ് കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദില്ലി സ്പീക്കര്‍ക്ക് ഓണ സമ്മാനം കൈമാറിയത്.
സമ്മേളനത്തിൽ കേരളാ സ്പീക്കറോടൊപ്പം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായ മുഹമ്മലി പി, അർജുൻ എസ്. കുമാർ എന്നിവരും പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്