തിരുവനന്തപുരം: കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി ആണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന സമരത്തിലേക്ക് നീങ്ങുന്നത്.
അതേസമയം ശമ്പള വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അധ്യാപനവും അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങളും ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള ക്രിയാത്മക നടപടികളും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ സമരത്തിലേക്ക് കടക്കുന്നത്.
സർക്കാർ നടപടിയെടുക്കുന്നത് വരെ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. സമരം ശക്തമാക്കുവാൻ തീരുമാനിച്ചെന്നും 2026 ജനുവരി 13 (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാൻ സംഘടന തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, പക്വതയോടെ തീരുമാനമെടുക്കും’; ഷിബു ബേബി ജോൺ
രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുമോ? നിലപാട് വ്യക്തമാക്കി അബിൻ വർക്കി
കശുവണ്ടി അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും
`ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും അങ്ങോട്ട് ആവശ്യപ്പെടില്ല': പി കെ കുഞ്ഞാലിക്കുട്ടി