അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

JULY 5, 2025, 12:09 AM

കൊച്ചി:  അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഇടപ്പള്ളിയിലാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

 ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

 ഇന്നലെ വൈകുനേരം കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നത്. ഇരുവരെയും കാറിലുണ്ടായിരുന്ന സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു.

vachakam
vachakam
vachakam

എന്നാൽ കുട്ടികൾ അവ വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരെയും ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടു. തുടർന്ന് സംഘം കടന്നുകളയുകയായിരുന്നു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam