കൊച്ചി: പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി കൊച്ചി മെട്രോ.
കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ തുടരും. ഡിസംബർ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സർവ്വീസ്.
പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകും.
പുതുവർഷം ആഘോഷിക്കാൻ വാട്ടർ മെട്രോയും രംഗത്തുണ്ട്. കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ റൂട്ടിലെ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 5 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഡിസംബർ 31ന് രാത്രി 9 മണി വരെ ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
ജനുവരി ഒന്നിന് പുലർച്ചെ 12 മണിക്ക് ശേഷം വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് പുലർച്ചെ 5 മണി വരെ വാട്ടർ മെട്രോ സർവ്വീസ് നടത്തും.
പുതുവത്സര രാവിൽ പ്രധാന ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു