കൊച്ചി: കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം. 28-ഓളം പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറത്ത് ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
പലര്‍ക്കും ശരീരത്തിന് ഒടിവുകള്‍ സംഭവിച്ചെന്നാണ് വിവരം. ആറുപേരെ സിടി സ്‌കാനിങ്ങിന് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്