സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് 2 മലയാളികൾ

FEBRUARY 26, 2026, 11:24 PM

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് കൊല്ലം, മലപ്പുറം സ്വദേശികൾ. 

റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം-മക്ക റോഡിൽ ത്വാഇഫിന്​ സമീപം മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

മലയാളി ഉംറ ഗ്രൂപ്പി​ൻറെ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്.  യാത്രയ്ക്കിടെ ബസി​ൻറെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

vachakam
vachakam
vachakam

കൊല്ലം പത്തനാപുരം കലഞ്ഞൂർ മാ​ങ്കോട്​ ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയിൽ പടിഞ്ഞാറംപോയിൽ സ്വദേശി കളക്കണ്ടൻ ഹൗസിൽ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മൃതദേഹങ്ങൾ അഫീഫ്​ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam