കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.
അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
വീട് പൂർണമായും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്.
അതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
സമീപത്തെ ഷെഡിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീപടരുകയും ഇത് സമീപത്തെ വീട്ടിലേക്കും പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്