കൊല്ലം: ടെക്സ്റ്റൈൽ കടയുടമയെയും കടയിലെ മാനേജരായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം ഉണ്ടായത്.
ടെക്സ്റ്റൈൽ ഷോപ്പ് ഉടമ കോഴിക്കോട് സ്വദേശി അലി, പള്ളിക്കൽ സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. കടയിലെ മാനേജരാണ് ദിവ്യ എന്നാണ് ലഭിക്കുന്ന വിവരം. മരണ കാരണം ഇതുവരെ വ്യക്തമല്ല. വിവരമറിഞ്ഞ് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്