കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു.
കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കലാ രാജു ഭരണം പിടിച്ചത്.
മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കലാരാജു പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പാണ് പാർട്ടി അംഗവും സിപിഎം കൗൺസിലറുമായിരുന്ന കലാരാജു ആഭ്യന്തര പ്രശ്നത്തെ തുടർന്ന് പാർട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു.
പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയർന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്.
തുടർന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി കലാരാജു വോട്ടു ചെയ്യുകയായിരുന്നു. തുടർന്ന് എൽഡിഎഫിന് ഭരണ നഷ്ടം ഉണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ
കണ്ണൂര് മയ്യിലില് സിപിഐഎം പ്രവര്ത്തകന് കുത്തേറ്റു