കോഴിക്കോട്: വാഹനം ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല. പിന്നാലെ ചോദ്യം ചെയ്തു. ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ച ഒരാൾ അറസ്റ്റിൽ.
മറ്റ് നാല് പേർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.
ബേപ്പൂർ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മർദിക്കുകയായിരുന്നു.
അനീസിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്