തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്പെയർപാർട്സ് വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഓൺലൈൻ സംവിധാനം നിലവിൽവന്നു.
പരീക്ഷണ ഉപയോഗത്തിലുണ്ടായിരുന്ന ഇ-സുതാര്യം ഇൻവെന്ററി മാനേജ്മെന്റ് സിസ്റ്റം തിങ്കളാഴ്ചയോടെ പൂർണസജ്ജമാകും. സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പെയർവാങ്ങൽ ഓൺലൈനിലേക്ക് എത്തുന്നത്.
ആവശ്യമില്ലാത്ത വാഹനഘടകങ്ങൾ വാങ്ങിക്കൂട്ടുന്നതും നിലവാരമില്ലാത്തവ പ്രാദേശികമായി വാങ്ങുന്നതും ഇതിലൂടെ ഒഴിവാക്കാനാകും.
ഓരോ ഡിപ്പോകളിലുമുള്ള ബസുകൾക്ക് ആനുപാതികമായി സോഫ്റ്റ്വേർ തന്നെ സ്പെയർപാർട്സിന് ഓരോ മാസവും പട്ടിക തയ്യാറാക്കും. ഇതിൽ ആവശ്യമുള്ളതുമാത്രം വാങ്ങിയാൽ മതിയാകും.
എല്ലാ ഘടകങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റർ ഓൺലൈനിൽ ലഭ്യമാകും. കേന്ദ്രീകൃത വാങ്ങൽരീതിക്കാകും മുൻഗണന നൽകുക. ഉപയോഗമില്ലാതെ സ്പെയർപാർട്സുകൾ കൂട്ടിയിട്ടിരിക്കുന്നതും ഒഴിവാക്കാനാകുമെന്നതാണ് നേട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും