മലപ്പുറം: എം.എസ്.എഫിനെതിരെ പരാതി നൽകി കെ.എസ്.യു. എം എസ് എഫ് മുന്നണി മര്യാദകൾ പാലിക്കുന്നില്ല, ഏകാധിപത്യപരമായ പ്രവർത്തനങ്ങളാണ് എംഎസ്എഫ് നടത്തുന്നതെന്നുമാണ് കെഎസ്യുവിന്റെ പരാതി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി എന്നിവർക്കാണ് പരാതി നൽകിയത്.
കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്നതിനു മുൻപ് കെഎസ്യുമായി ചർച്ച നടത്തിയില്ലെന്നും പരാതിയിൽ ഉന്നയിക്കുന്നു.
എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കണമെന്നും കെഎസ്യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്