കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കുഴിമന്തി ചലഞ്ചുമായി കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. മന്ത്രിയെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി നൽകുമെന്ന് പ്രഖ്യാപിച്ചാണ് ചലഞ്ച്.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് കെഎസ്യുവിന്റെ ഈ പ്രഖ്യാപനം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സംഘടന.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് ആരോഗ്യ മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റി.
അതേസമയം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആർപിഎഫ് അറിയിച്ചതനുസരിച്ച്, മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. മുഴുവൻ ക്യാമറകളും പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുംഭമേള താരത്തിന്റെ വിവാഹം: ഒരു വീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംഭവിച്ചിട്ടിലെന്ന്
നിതിൻ രാജിന്റെ മരണം : സിറ്റി കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോൺഗ്രസിന്റെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നും വേണമെന്ന നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ്
വോട്ടെടുപ്പ് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ