പത്തനംതിട്ട: തൈക്കാവ് സർക്കാർ സ്കൂളിൽ കയ്യാങ്കളിയും പ്രതിഷേധവും. അധ്യാപകരും കുടുംബശ്രീ അധികൃതരും തമ്മിലാണ് തർക്കം ഉണ്ടായത്.
സ്കൂൾമുറ്റത്ത് കുടുംബശ്രീ കഫേ സ്ഥാപിചെന്നാരോപിച്ചാണ് തര്‍ക്കം. കുട്ടികളുടെ കളിസ്ഥലം കയ്യേറിയാണ് കഫേ സ്ഥാപിച്ചതെന്നും സ്കൂൾ അധികൃതര്‍ ആരോപിക്കുന്നു.
സ്കൂൾ അധികൃതരുടെയോ പിടിഎയുടെയോ അനുമതിയില്ലാതെയാണ് കഫേ സ്ഥാപിച്ചതെന്നാണ് ആരോപണം.
എന്നാല്‍ സ്കൂളിന്റെ ഭാഗത്തു നിന്നുള്ള പരാതി തള്ളിക്കളയുകയാണ് കുടുംബശ്രീ. താൽക്കാലികമായാണ് സ്കൂൾ മുറ്റത്ത് കഫെ വെച്ചതെന്നും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാമെന്ന് അറിയിച്ചതാണന്നും കുടുംബശ്രീ വിശദീകരണം നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്