തൃശൂർ: പള്ളി പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലം മാറ്റി.
പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചത് ഏറെ വിവാദമായിരുന്നു.
നവംബർ രണ്ടാം തീയതിയിലെ പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ് ഐയും സംഘവും ചേർന്ന് അകാരണമായി മർദിച്ചുവെന്നായിരുന്നു പരാതി.
സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. വൈശാഖിനെ തൃശൂർ ഒല്ലൂരിലേക്ക് ആണ് സ്ഥലം മാറ്റിയിട്ടുള്ളത്.
വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി, മുഖ്യമന്ത്രിക്കും ഡിജിപി ക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ