തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റുവെന്നാരോപിച്ച് കഴക്കൂട്ടം സ്വദേശിയാണ് എസ്ഐടിക്ക് പരാതി നൽകിയത്. 2020ലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ ഭൂമി തട്ടിപ്പ് ആരോപണത്തിൽ എസ്ഐടി അന്വേഷണം ആരംഭിച്ചു.
അതേസമയം, ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 17നാണ് ദ്വാരപാലക കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്തത്. ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല; വിശദീകരണവുമായി പഞ്ചായത്ത്
'തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം
നിതിൻ രാജിന്റെ മരണം; കുറ്റാരോപിതരായ അധ്യാപകർക്കെതിരെ പ്രതിഷേധം