തിരുവനന്തപുരം: സമുദായിക സംഘടനകള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
സമുദായ സംഘടന ആനുകൂലിച്ചും പ്രതികൂലിച്ചും എടുക്കുന്ന തീരുമാനം അവരുടെ അവകാശം. കോണ്‍ഗ്രസ് അതിനെ പ്രതികൂലിക്കാനോ അനുകൂലിക്കാനോ ഇല്ല.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ നിന്ന് പുറകോട്ടു പോകില്ല. ജനങ്ങള്‍ ഞങ്ങളെ വിലയിരുത്തട്ടെ. വിശ്വാസികള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കെ മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ആദ്യകാലം മുതല്‍ ഒരേ നിലപാട്. രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയില്‍ എത്തിച്ചത് എല്‍ഡിഎഫാണ്. മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിയെ വ്യക്തിപരമായി മുഖ്യമന്ത്രി അധിക്ഷേപിച്ചു. തന്ത്രിക്കെതിരെ അസഭ്യം പറഞ്ഞു. ഈ പ്രവര്‍ത്തിയെ വെള്ളപൂശാന്‍ കഴിയില്ല. അയ്യപ്പ സംഗമത്തിന്റെ റിസള്‍ട്ട് എന്താണ്. ശബരിമലയില്‍ ഉണ്ടായ തടസ്സം നീക്കാന്‍ ഈ സംഗമം കൊണ്ടായോ?.
സംഗമം പരാജയമാണ്. അധികാരത്തില്‍ ഇല്ലാത്ത കോണ്‍ഗ്രസ് എന്ത് വിശ്വാസവഞ്ചനയാണ് കാണിച്ചത്. ശബരിമല പ്രക്ഷോഭത്തില്‍ കേസെടുത്ത സര്‍ക്കാര്‍ ഇതൊന്നും പിന്‍വലിച്ചിട്ടില്ലെന്നും കെ മുരളീധരന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്