കോട്ടയം: വാകത്താനത്ത് പുലിയിറങ്ങിയോ? കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ കാട്ടുതീ പോലെ പടർന്ന വാർത്തയായിരുന്നു വാകത്താനത്തെ പുലി!
പാണ്ടൻചിറ ഭാഗത്ത് ഞായറാഴ്ച വൈകിട്ട് പുലി ഇറങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പ്രചാരണമുണ്ടായത്. ഒരു വയോധികൻ പുലിയെ കണ്ടു എന്ന തരത്തിലായിരുന്നു പ്രചാരണം.
വനം വകുപ്പിന്റെ ജീപ്പിൽ നിന്നും പുലി ചാടിപ്പോയി എന്ന് നാട്ടുകാരിൽ ചിലർ പൊലീസിനോടു പറഞ്ഞു.
എന്നാൽ വനം വകുപ്പിന്റെ വാഹനം ഈ ഭാഗത്തുകൂടി കടന്നുപോയിട്ടില്ലെന്നും വാകത്താനം വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശമല്ലെന്നും പൊലീസ് പറഞ്ഞു.
പിന്നീടുള്ള അന്വേഷണങ്ങൾക്ക് ശേഷം പ്രചാരണം തെറ്റാണെന്ന് പൊലീസും വനം വകുപ്പും സ്ഥിരീകരിച്ചു. വ്യാജ പ്രചാരണത്തിനു പിന്നിലാരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
