തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉൾപ്പെടെ ആകെ 1500 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തിൽ അനുമതി നൽകി.
2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്.
വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും കുറവ് ചെയ്തു KURDFC മുഖേന ഹഡ്കോയ്ക്ക് നല്കും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തിൽ നിന്നും ഒടുക്കും.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്