കൊച്ചി: സോഷ്യൽ മീഡിയ താരവും ട്രോളുകളിലൂടെയും വൈറലായ കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മായ വിക്ക് തോൽവി. യുഡിഎഫ് സ്ഥാനാർത്ഥി പി സി ഭാസ്കരനാണ് ഇവിടെ വിജയിച്ചത്.
'മായാവി' മത്സരിക്കുന്നു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ മായ വൈറലായിരുന്നെങ്കിലും എടയാർ വെസ്റ്റ് വാർഡിലെ ജനങ്ങൾ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്.
ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബർ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായ 'വി' തന്റെ പേരിനോട് ചേർത്തിരുന്നു.
അങ്ങനെ 'മായാ വി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകൾ വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
