മലപ്പുറം: യുവ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി.
പാണ്ടിക്കാട് സ്വദേശി വി.പി. ഷമീറിനെയാണ് ചൊവാഴ്ച രാത്രി എട്ടോടെ ഇന്നോവ കാറിലെത്തിയ സംഘം കടത്തികൊണ്ടു പോയത്. പ്രവാസി വ്യവസായിയായ ഷമീർ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്.
സംഭവത്തിൽ പൊലീസ്അ ന്വേഷണം ആരംഭിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്തിനാണ് അന്വേഷണ ചുമതല.
വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ഷമീർ. പിന്നാലെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു ഷമീറിനെ കയറ്റികൊണ്ട് പോകുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വണ്ടൂർ റോഡിലേക്കാണ് കാർ ഓടിച്ചുപോയത്. ഇന്നു രാവിലെ ഷമീറിന്റെ ഭാര്യയുടെ ഫോണിലേക്ക് തട്ടിക്കൊണ്ടുപോയ ആളുകൾ എന്ന് സംശയിക്കുന്നവർ വിളിച്ചു 1.60 കോടി രൂപ ആവശ്യപ്പെട്ടതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്