കോഴിക്കോട്: മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി.
കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
ഐ ജി പി പ്രകാശനെ തീരദേശ പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു പ്രേമനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്.
എണ്ണായിരത്തിലേറെ പേജുകള്‍ വരുന്ന കേസ് ഡയറി പഠിച്ച് പുതിയൊരു ഉദ്യോഗസ്ഥന് അന്വേഷണം നടത്തുക ദുഷ്കരമാകും എന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്