വിമാനയാത്രയ്ക്കിടെ മലയാളി യുവതിയെ കടന്നു പിടിച്ചു; തമിഴ്നാട് സ്വദേശി  പിടിയിൽ

JANUARY 26, 2026, 11:08 PM

കൊച്ചി: വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരൻ പിടിയിൽ. തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയിൽ ഇറങ്ങിയ ദോഹ–കൊച്ചി ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം.

തമിഴ്നാട് സ്വദേശി മോഹൻ എന്നയാളാണ് അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടു മോശമായി പെരുമാറിയത്.ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചതായി യുവതി വിമാനത്തിൽ വച്ചു പരാതിപ്പെട്ടു.

തുടർന്ന് കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത മോഹനെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam