തിരുവനന്തപുരം: തിരുവനന്തപുരത്ത് ആള് മാറി യുവാവിന് മര്‍ദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് 10 അംഗ സംഘം മര്‍ദ്ദിച്ചത്. ഇയാളെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് സംഭവം. പൂജപ്പുര സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. വിഷ്ണു പിന്നീട് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കളായ പത്തംഗ സംഘം ഈ പെണ്‍കുട്ടിയുടെ ബന്ധുവിനെ അന്വേഷിച്ചിറങ്ങി. ഈ സംഘം ശാന്തികവാടം ശ്മശാനത്തിന് മുന്നില്‍ വെച്ച് പ്രവീണിനെ കണ്ടു മുട്ടി. പ്രവീണാണ് പെണ്‍കുട്ടിയുടെ ബന്ധു എന്ന് തെറ്റിദ്ധരിച്ച ഇവര്‍ പ്രവീണിനെ തട്ടിക്കൊണ്ടു പോയി മരണവീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിന്റെ ഒടുവിലാണ് തങ്ങള്‍ അന്വേഷിച്ച പെണ്‍കുട്ടിയുടെ ബന്ധുവല്ല ഇയാള്‍ എന്ന് അവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇവര്‍ വഴിയരികില്‍ പ്രവീണിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സംഘത്തിലെ 7 പേര്‍ തമ്പാനൂര്‍ പൊലിസിന്റെ പിടിയിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്