ബാലരാമപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി മരിച്ചു. ബാലരാമപുരം തലയൽ വി.എസ്.ഭവനിൽ എസ്.എ.അനിൽ കുമാർ (49) ആണ് മരിച്ചത്.
മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണമെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 12 ദിവസമായി ചികിത്സയിലായിരുന്നു അനിൽ കുമാർ.
കാലിൽ മുറിവുണ്ടായതിനെ തുടർന്നാണ് അനിൽ കുമാറിന് ചികിത്സ ആരംഭിച്ചത്. അത് കുറയാതെ വന്നതോടെ നടത്തിയ വിശദ പരിശോധനയിൽ അണുബാധ ഉള്ളതായി കണ്ടെത്തി.
തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി വിഭാഗത്തിൽ 7 ദിവസം തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്നു. പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.
അണുബാധയുണ്ടാകാനുള്ള കാരണം കണ്ടെത്താനായി ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ വീട്ടിലെയും പരിസരത്തെ ജലാശയങ്ങളിലെയും മറ്റും വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്