കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാനമായ ജാസ്മിൻ വാലിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. റെസിഡൻഷ്യൻ സൗകര്യമുള്ള ഇവിടെ 8 -ാം ക്ലാസ് മുതൽ പിജി വരെയാണ് പഠന സൗകര്യമുള്ളത്. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിൽ കേരള സിലബസ്, സിബിഎസ്ഇ ഹാദിയ എന്നീ വിഭാഗങ്ങളിലും ഡിഗ്രി, പിജി തലത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഹാദിയ വിഭാഗങ്ങളിലും കോഴ്‌സുകളുണ്ട്.
കൂടാതെ ഒരു വർഷത്തെ ഹാദിയ ഡിപ്ലോമ കോഴ്‌സ് (പിപിടിടിസി, ഫാമിലി കൗൺസലിംഗ്) പഠന സൗകര്യവുമുണ്ട്. ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ പഠനാന്തരീക്ഷം ഒരുക്കുന്ന സ്ഥാപനത്തിൽ പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്‌സ് പരിശീലനങ്ങളും നൽകിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 04952800924, 9072500408
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്