മർകസ് ജാസ്മിൻ വാലി മാഗസിൻ പ്രകാശനം ചെയ്തു

JULY 3, 2025, 12:30 AM

കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിലെ വിദ്യാർഥികൾ പുറത്തിറക്കിയ പ്രിന്റഡ് കോളേജ് മാഗസിൻ 'മിഴിവ്' പ്രകാശനം ചെയ്തു. മർകസ് കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

സമകാലിക ലോകത്തെ സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൃത്യമായി നിലപാട് സ്വീകരിക്കാനും വിവിധ ആവിഷ്‌കാരങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താനും മാഗസിൻ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറാജ് ദിനപത്രം അസി. ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കലിന് ആദ്യപ്രതി നൽകി മാഗസിൻ പ്രകാശനം നിർവഹിച്ചു.

മുഴുസമയവും സോഷ്യൽ മീഡിയയിൽ വ്യാപൃതരാവുന്നതിന് പകരം ചുറ്റുപാടും നടക്കുന്ന സംഭവ വികാസങ്ങൾ ശ്രദ്ധിക്കാൻ വിദ്യാർഥികൾ മുന്നോട്ടുവരേണ്ടതുണ്ടെന്ന് സന്ദേശ പ്രഭാഷണത്തിൽ മുസ്തഫ പി എറയ്ക്കൽ പറഞ്ഞു. 'പെൺ, പെൺമ' എന്ന പ്രമേയത്തിൽ ആവിഷ്‌കരിച്ച മാഗസിനിൽ പെൺപക്ഷ വായന സാധ്യമാക്കുന്ന അഭിമുഖങ്ങളും ലേഖനങ്ങളും അനുഭവങ്ങളുമാണ് ഉള്ളടക്കം. 

vachakam
vachakam
vachakam

ചടങ്ങിൽ മർകസ് എം.എം.ഐ ചീഫ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ വി.എം. റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും മർകസ് ഗേൾസ് സ്‌കൂൾ പ്രധാനാധ്യാപകനുമായ നിയാസ് ചോല ആശംസകൾ നേർന്നു. 

അക്ബർ ബാദുഷ സഖാഫി, ഒ.ടി. മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ശാഫി എ, അബൂബക്കർ സിദ്ദീഖ് അസ്ഹരി സംബന്ധിച്ചു. ജാസ്മിൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂർ സ്വാഗതവും ശരീഫ് നിസാമി നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam