പാലക്കാട്: പാലക്കാട് മുതലമടയിൽ ട്വൻറി -20യിൽ നിന്നും കൂട്ടരാജി. നെല്ലിയാമ്പതി , നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവർത്തകരും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. 50ഓളം പേരാണ് പാർട്ടി വിട്ടത്.
മുതലമടയിലെ ജനകീയ വികസന മുന്നണി ട്വൻറി -20യിൽ ലയിച്ചിരുന്നു.
ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചവർ മുഴുവൻ ട്വൻറി -20യിൽനിന്നും രാജിവെച്ചു. ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് രാജിവെച്ചവരുടെ തീരുമാനം.
എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വൻറി -20യിൽ നിന്നും രാജി വെച്ചത്.
സാബു എം ജേക്കബ് പാർട്ടിയുമായി ആലോചിക്കാതെയാണ എൻഡിഎയിലെ ഘടകകക്ഷിയാകാൻ തീരുമാനിച്ചത് എന്നാണ് ആക്ഷേപം. മുതലമടയിൽ ചേർന്ന യോഗം ട്വൻറി -20യിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാൻ തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
