കൊച്ചി: മുൻ എ.ഡി.ജി.പിയായിരുന്ന ടോമിൻ.ജെ. തച്ചങ്കരി തമ്മനത്ത് വൻ തോതിൽ സ്ഥലം കൈയറിയെന്ന് ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വൻ ജനകീയ പ്രക്ഷോഭം. 25 വർഷത്തിലേറെയായി പ്രദേശത്ത് തച്ചങ്കരിയുടെ സ്ഥല കൈയ്യേറ്റം നടക്കുകയാണെന്നാണ് ആരോപണം. തമ്മനം കുത്താപ്പാടിയിലെ കുളത്തുങ്കൽ ബാവ റോഡിനോട് ചേർന്നാണ് കയ്യേറ്റങ്ങൾ.
ആറ് സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ തച്ചങ്കരിക്ക് ഇപ്പോൾ തമ്മനം കുത്തപ്പാടി ഭാഗത്ത് നാല് ഏക്കറിലധികം സ്ഥലമുണ്ടെന്ന് സി.പി.എം ആരോപിക്കുന്നു. സ്ഥലങ്ങൾ വാങ്ങുന്നതിനൊപ്പം സമീപത്തെ കാനകളും റോഡുകളുമെല്ലാം തച്ചങ്കരിയും കൂട്ടരും കൈയ്യേറുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ എത്തിച്ച് വൃത്തിഹീനമായ സാഹചര്യത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
ഇവിടളിൽ ഒന്നിലേറെ വീടുകൾ വാടകയ്ക്ക് എട്ടുത്ത് അവിടയൊണ് തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ കാനകളിലേക്ക് ഒഴിക്കുകയാണെന്ന് പ്രദേശവാസികളും ആരോപിച്ചു. വലിയ ഉയരത്തിൽ ഗോഡൗണുകൾ കെട്ടിപ്പൊക്കിയത് പെർമിറ്റ് ഇല്ലാതെയാണെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് തച്ചങ്കരി ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നതെന്നുമാണ് ആരോപണം.
ഇതിനെല്ലാമെതിരെയാണ് സി.പി.എം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ജനകീയ മാർച്ചും ധർണയും നടന്നത്. തമ്മനത്തു നിന്ന് ആരംഭിച്ച പ്രതിഷേധം കുത്തപ്പാടിയിൽ നളന്ദ പബ്ലിക് സ്‌കൂളിനടുത്ത് റയാൻ സ്റ്റുഡിയോയ്ക്ക് സമീപം പൊലീസ് തടഞ്ഞു.
പ്രതിഷേധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. തച്ചങ്കരിയുടെ നേറികേടുകൾ നോക്കി നിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തത്തുടർന്ന് തഹസിൽദാർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്