തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം.
പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും.
വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചന. ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചാല്‍ 2.40 രൂപ നേരിട്ട് കര്‍ഷകര്‍ക്കും ബാക്കിത്തുക പാല് സൊസൈറ്റികള്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി വീതിച്ച് നല്‍കാനാണു ധാരണ. നിലവില്‍ ഒരു ലിറ്റര്‍ പാലിന് 52 രൂപയാണ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
