കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിൽ തിരുത്തുമായി മന്ത്രി ജെ ചിഞ്ചു റാണി രംഗത്ത്. പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും അങ്ങനെ പറയരുതായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
മരിച്ച പതിമൂന്നുകാരന്‍ മിഥുവിന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞ് ഷെഡ്ഡിന്റെ മുകളില്‍ കയറിയെന്നത് യാഥാര്‍ത്ഥ്യമാണ്. വന്നപ്പോള്‍ അവിടെ സൂംബ നടക്കുകയായിരുന്നു. അപ്പോള്‍ പങ്കാളിയായെന്നേയുള്ളൂ.വിവരം അറിഞ്ഞതേയുണ്ടായിരുന്നുള്ളൂവെന്നും ചിഞ്ചുറാണി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്