തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി.
തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്.
ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി.
നേരത്തെയും ഈ വിവരം മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലടക്കം വെളിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘ തലവൻ ഡിഐജി തോംസൺ ജോസിന് മുന്നിലും മന്ത്രി എഡിജിപിക്കെതിരെ മൊഴി നൽകി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചായിരുന്നു മൊഴിയെടുപ്പ്.
അന്ന് തൃശ്ശൂരിലുണ്ടായിരുന്ന ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെയും മന്ത്രി രാജൻ മൊഴി നൽകി. പൂരത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് സംശയിക്കുന്നതായി എം ആർ അജിത് കുമാറിന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പ്രശ്നം ഉണ്ടായ ശേഷം ഞാൻ വിളിച്ചെങ്കിലും അജിത് കുമാർ ഫോൺ എടുത്തില്ലെന്നുമാണ് മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്