പാലക്കാട്: പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിചിത്രമായ സത്യപ്രതിജ്ഞകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ വരണാധികാരി റദ്ദ് ചെയ്തിരുന്നു.
ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന് പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് നിന്നും പരാതി ഉയർന്നത്.
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധി ജെറോസ സജീവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. എരുത്തേമ്പതി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി അന്നൈപുതിത ആൽബർട്ട് ആനന്ദ രാജ് എന്ന ക്രിസ്ത്യൻ പുരോഹിതന്റെ പേരിലും സത്യപ്രതിജ്ഞ ചെയ്തു.
ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് നിധിന് പുല്ലന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന് ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ടിന് നോട്ട് വിവാദം: നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രത്തൻ യു ഖേൽക്കർ
അമേരിക്കൻ യാത്രയ്ക്ക് മുമ്പ് വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന്
മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വി ശിവൻകുട്ടി
വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ, മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ